Tag: tourist places

  • ഒരു മാമലക്കണ്ടം യാത്രയുടെ മനഃശാസ്ത്രം

    കോതമംഗലത്ത് പോകുന്നതിനു വേണ്ടി ചേച്ചി കാണിച്ച അതി സാഹസികത ( risk factor ) . അതിനു ഞാൻ എന്നും കടപ്പെട്ടിരിക്കും . ഈ കാലത്ത് ഒരു മാതാവും ഇത് ചെയ്യുകയില്ല . എന്നിട്ടും ചേച്ചി അവന്റെ കൂടെ നിന്നു . അവനു വേണ്ടി അവന്റച്ഛനോട് വാദിച്ചു . അവൻ ഇതൊക്കെ യാത്രക്കിടയിൽ എന്നോട് സവിസ്തരം പറയുക ഉണ്ടായി . അവന്റെ ആഗ്രഹങ്ങൾ ,  സ്വപ്നങ്ങൾ , എന്തായി തീരണം എന്തൊക്കെ ചെയ്യണം എന്നതൊക്കെ അവൻ ഘോര ഘോരം എന്നോട് പറഞ്ഞു കൊണ്ടിരുന്നു . പക്ഷെ അതൊന്നും പഠനവുമായി ബന്ധപ്പെട്ടായിരുന്നില്ല . പഠിച്ചു അവൻ എന്തെങ്കിലും ആയി തീരണം എന്നു അവൻ ആഗ്രഹിക്കുന്നു പോലുമില്ല . ഇതൊക്കെ എന്നോട് പറഞ്ഞ കൂട്ടത്തിൽ ഞാൻ ഗ്രഹിച്ച കാര്യങ്ങൾ ആണ് . കേൾക്കുമ്പോൾ ചേച്ചിക്കും വിഷമം തോന്നും . അവന്റെ കാര്യങ്ങൾ മനസ്സ് എന്നോട് അല്ലാതെ വേറെ ആരോട് തുറക്കും . അതു കൊണ്ട് എന്നോട് മാത്രം ഇതൊക്കെ അവൻ പറയും . അവന് ഞാൻ ഒരു പിതാവും കൂട്ടുകാരനും , സാക്ഷാൽ ദൈവവും ആണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട് . എന്റെ കൂടെ അവൻ , എന്റെ സുരക്ഷയിൽ അവൻ കൂട്ടുകാരോടൊപ്പം തുള്ളി ചാടി നടന്നപ്പോൾ എന്നിലെ പിതാവ് സന്തോഷിക്കുക ആയിരുന്നു . കർശനമായി ശാസിക്കുമ്പോൾ , അവൻ അത് അനുസരിക്കുമ്പോൾ ഞാനും നിർവൃതി അടയുക ആണ് . കടുത്ത വെയിൽ ഉള്ളപ്പോൾ ഞാൻ അവനെ കുട ചൂടിച്ച് നടത്തും . മറ്റു രണ്ടു പേർക്കും അഭിയും ഞാനും അച്ഛനും മകനും ആയതു കൊണ്ട് അവർക്കും ഇതു കാണുന്നത് ഹിത കരമാണ് . ഇതിൽ ഷംനാദ് നും അച്ഛൻ ഇല്ല . ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ അവന്റെ അമ്മയെ അയാൾ ഉപേക്ഷിച്ചാണ് പോയത് . അതു കൊണ്ട് തന്നെ ഷംനാദ് നും ഞാൻ അച്ഛന്റെ സ്ഥാനം ആണ് . പിന്നീട് ഞാൻ കഥകളൊക്കെ അറിഞ്ഞു അയാളെ തേടി കണ്ടു പിടിച്ചു . അയാൾ വേറെ ഒരിടത്ത് വേറെ കെട്ടി അതിൽ 2 മക്കളുമായി ജീവിക്കുക ആയിരുന്നു . മുൻ ഭാര്യയെ കുറിച്ചോ അതിൽ ഒരു മകൻ ഉണ്ടെന്നോ അയാൾ ഓർത്തില്ല . അയാളോട് ഞാൻ മകൻ ജീവിച്ചിരിക്കുന്ന കാര്യം , ഒരു പിതാവിന്റെ സ്ഥാനം എല്ലാം പറഞ്ഞു മനസ്സിലാക്കി . ഷംനാദിന്റെ വീട്ടിൽ പോയി അവന്റെ അമ്മയെ കണ്ട് മകന് വേണ്ടി കഴിഞ്ഞു പോയത് മറക്കാൻ ഉപദേശിച്ചു . ഷംനാദിന്റെ ജീവിതവും വളർച്ചയും ഉയർച്ചയും ഒരു പിതാവിന്റെ ആവശ്യകതയും ഞാൻ പറഞ്ഞു ബോധ്യപ്പെടുത്തി . അയാൾ എല്ലാം മറന്ന് അവനെ സ്വീകരിച്ചു .ഇപ്പോൾ ഷംനാദ് സന്തോഷവാൻ ആണ് . ആകാശ് നമ്മുടെ കടയിൽ നിൽക്കുന്ന സ്റ്റാഫ് ആണ് . എന്റെ വീടിനടുത്ത് തന്നെ അവന്റെയും വീട് . നമ്മൾ ഒന്നു തീരുമാനിക്കുന്നു . നടക്കുന്നത് വേറെ എന്തെങ്കിലും ആയിരിക്കും . 2024 പിറന്നതോടെ

    അവൻ പത്തിൽ എത്തി . അവനു സ്പോർട്സിൽ നിന്നും അവധി നൽകണം എന്നു ചേച്ചി പറഞ്ഞതിൻ പ്രകാരം ഞാൻ അവനു ഞങ്ങളുടെ ടീമിൽ നിന്നും അവധി നൽകി . പക്ഷെ അത്തരം തീരുമാനങ്ങൾ നമ്മൾ വിചാരിച്ച പോലൊന്നുമല്ല നടപ്പിൽ വന്നത് . താൻ ഇഷ്ടപ്പെടുന്ന ലോകം തനിക്ക് അന്ന്യം ആവാൻ പോകുന്നു എന്ന് കരുതിയ അഭിജിത്ത്  2023 ഡിസംബർ 15 മുതൽ തന്നെ തന്നിഷ്ടം പ്രവർത്തിക്കാൻ തുടങ്ങി . അവനു വാശി കേറിയ പോലെ പ്രാന്ത് കേറിയ പോലെ വീട്ടിൽ പറയാതെ എന്നോട് മിണ്ടാതെ അവിടവിടെ കറങ്ങി നടക്കാനും കളിക്കാനും തോന്നിയ പോലൊക്കെ നടക്കാനും തുടങ്ങി . നീന്തൽ അറിയാത്ത അവൻ ഒരിടത്തു കൂട്ടുകാരോടൊപ്പം നീന്താൻ പോയി . അവിടെ വച്ചാണ് അവനു പനി പിടിച്ചത് . എല്ലാരോടും പറഞ്ഞു മഴ കൊണ്ടിട്ടാണെന്നു . എന്നാൽ അതൊക്കെ നുണ ആയിരുന്നു . ക്യാമ്പിൽ നിന്നും പുറത്തായി , ഇടപ്പള്ളിയിലും അയക്കാതായപ്പോൾ അവനു കോപം സഹിക്കാനായില്ല . എങ്കി ചത്തിട്ടു തന്നെ കാര്യം എന്നു കരുതി അവൻ ആ വെള്ളത്തിൽ ചാടി . നടു വിലങ്ങി ഇടുപെല്ലിന് ക്ഷതം പറ്റി , കൂട്ടുകാർ ഒരു കണക്കിന് വീട്ടിലെത്തിച്ചു . അങ്ങനെ ആണ് , 1 week ശരീരം അനങ്ങാതെ കിടന്നു പോയത് . ചേച്ചി ഇതൊന്നും അറിയരുതെന്നു എനിക്കറിയാം . പക്ഷെ അറിയാതെ ഇരുന്നിട്ട് എന്ത് കാര്യം . എന്നോടുള്ള വാശിക്ക് നടു വയ്യാത്ത അവൻ എഴുന്നേറ്റ് ഉടൻ തന്നെ അവിടെ അടുത്തു തന്നെ ഉള്ള ഒരു ടൂർണമെന്റ് കളിക്കാൻ പോയി . ഇതറിഞ്ഞ ഞാൻ കട അടച്ചിട്ട് അവനെ തടയാൻ ചെന്നു . ഗ്രൗണ്ടിൽ വച്ചു നല്ല വാക്കേറ്റം ഉണ്ടായി . പക്ഷെ അവൻ എന്നോടുള്ള വാശിക്ക് കളിച്ചു . പരി പൂർണം ആയി സുഖം ആയിട്ടില്ലാത്ത അവൻ കളിയുടെ പകുതി വച്ചു ശരീരം വിറക്കാൻ തുടങ്ങി . കൂട്ടുകാർ കളി നിർത്തിച്ചു വീട്ടിലേക്ക് പറഞ്ഞു വിട്ടു . പിറ്റേ ഞായറാഴ്ച ചേച്ചി അവനെ കളിക്കാൻ വിട്ടില്ല . അതോടു കൂടി അവനെ തടയാൻ പറ്റില്ലെന്ന് എനിക്ക് മനസ്സിലായി . ഇതിൽ കൂടുതൽ അപകടങ്ങളിൽ ചെന്നു ചാടുന്നതിനു മുൻപ് എന്തെങ്കിലും ചെയ്തേ പറ്റൂ എന്നു ആകാശും ഷംനാഥും എന്നോട് പറഞ്ഞു . കാരണം കളി കൂട്ടുകാരെ പിരിഞ്ഞതിൽ അവനു അത്രക്ക് വിഷാദം ഉണ്ടായിരുന്നു . അതു കൊണ്ടാണ് ആകാശിന്റെയും ഷംനാഥിന്റെയും നേതൃത്വത്തിൽ അവന്റെ ടീം മെംബേഴ്സിന്റെ കൂട്ടത്തിലേക്ക് അവനെ തിരികെ എടുത്തത് . ആ ഫോട്ടോ ആണ് ഞാൻ അയച്ചു തന്നത് . പക്ഷെ ഇതിന്റെ പുറകിൽ ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും എന്നു ചേച്ചി അറിഞ്ഞു കാണില്ല . നമ്മൾ പറയുന്നതിന്റെ വിപരീതം ചെയ്യാൻ ആണ് ടീൻ age കാർക്ക് ഇഷ്ടം . അഭിയുടെ ഉത്തരവാദിത്വം ഞാൻ അവന്റെ ഒരേ പ്രായം ആയ ഷംനാദിന് ഏല്പിച്ചു . എങ്കിലും ഒരിക്കൽ സ്പോർട്സിൽ നിന്നും പുറത്താക്കിയ അവനു ഇപ്പോൾ അതിനോട് പ്രിയം കുറഞ്ഞു . ചിറയിൽ ചാടിയ സംഭവത്തോടെ ശരീരവും ഇപ്പോൾ വഴങ്ങുന്നില്ല . ആ നിരാശ അവനെ തളർത്തി . ഒരു സ്‌കൂളിൽ നിന്നും മാറേണ്ടി വന്നു , പുതിയതിൽ വേരു പിടിക്കുന്നതിനു മുൻപ് തന്നെ അടുത്തതിലേക്ക് ..മറ്റെല്ലാവർക്കും മലയാളം അറിയാം . ഒരു മലയാളി ആയ അവനു മലയാളം അറിയില്ല . ചുറ്റും ഉള്ളോരൊക്കെ കളി ആക്കുന്നു , ഇതൊക്കെ ഒരു 16 കാരനെ എങ്ങനെ ബാധിക്കും എന്നു കൂടെ നമ്മൾ ആലോചിക്കണം . അതിൽ നിന്നും ഒരു മോചനം എന്ന നിലക്കാണ് ആകാശിന്റെയും ഷംനാഥിന്റെയും നിർദ്ദേശ പ്രകാരം അവനെ ഞങ്ങൾ ഒരു ദിവസത്തേക്ക് നമ്മുടെ നാട്ടിൽ നിന്നും 1500 മീറ്റർ ഉയരം ഉള്ള മാമലക്കണ്ടത്തേക്ക് മാറ്റിയത് . ഞങ്ങൾ അവനെ പരമാവധി സന്തോഷിപ്പിച്ചിട്ടുണ്ട് . നിരാശ വിഷാദം , കടുത്ത ദുഃഖം ഏകാന്തത , ഒറ്റപ്പെടൽ , പഠനത്തിന്റെ ഭാരം , ഇതൊക്കെ നീക്കാൻ ശ്രമിച്ചിട്ടുണ്ട് .വീട്ടിലും പുറത്തും എല്ലാരോടും നല്ല പോലെ സഹകരിച്ചിരുന്ന അവൻ പതിയെ ആൾക്കൂട്ടത്തിൽ തനിയെ ആയത് ആരും അറിഞ്ഞില്ല . കാരണം പഠന ഭാരം , കുടുംബത്തിന്റെ സാമ്പത്തിക പരാധീനത , മൂത്ത മോൻ എന്ന ചുമതല എന്ന പീഡിപ്പിക്കുന്ന ചിന്ത ഒന്നും ചെയ്യാൻ കഴിയാതെ ചങ്ങല പോലെ കെട്ടി വരിയുന്ന പ്രായം . ഓരോ തവണയും

    ഫ്രിഡ്ജ് തുറന്നു നോക്കുമ്പോൾ ഒന്നും കഴിക്കാൻ ഉണ്ടാവാറില്ല എന്നു പറയുമ്പോൾ പോലും ആ മനസ്സ് ഞാൻ വായിച്ചെടുക്കാറുണ്ട് . പക്ഷെ ഒരു പരാതിലും ആരോടും പറയാൻ പറ്റാറില്ല . കാരണം എല്ലാം അറിയാവുന്ന അവൻ ആരോട് പരാതി പറയാൻ … എന്നോട് മാത്രം